Follow us:-

+2 കഴിഞ്ഞ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഉള്ള മുഖാമുഖം പരിപാടി

Posted : 16/05/2024
മുഖാമുഖം
 
2024-25 അദ്ധ്യയനവർഷം മുതൽ യൂണിവേഴ്‌സിറ്റികളിൽ 4 വർഷ ഡിഗ്രി കോഴ്‌സ് തുടങ്ങുകയാണല്ലോ. പ്ലസ് 2 വിദ്യാർത്ഥികൾക്ക് പ്രസ്തുത കോഴ്‌സുകളെ കുറിച്ചു കൂടുതൽ അറിയുന്നതിനും സംശയങ്ങൾ പരിഹരിക്കുന്നതിനുമായി യൂണിവേഴ്‌സിറ്റി നിർദേശപ്രകാരം കോളേജുകളിൽ നടത്തപ്പെടുന്ന പ്ലസ് 2 കഴിഞ്ഞ വിദ്യാർത്ഥികൾക്കും അവ അവരുടെ രക്ഷിതാക്കൾക്കുമുള്ള മുഖാമുഖം പരിപാടി വളയൻചിറങ്ങര ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ മെയ് 17 രാവിലെ 10.30 നു നടത്തപ്പെടുന്നു. യൂണിവേഴ്‌സിറ്റി CAP ൽ അപേക്ഷിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അറിയുന്നതിനും സംശയങ്ങൾ പരിഹരിക്കുന്നതിനുമായി ഡിഗ്രി പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളെയും അവരുടെ രക്ഷകർത്താക്കളെയും പ്രസ്‌തുത പരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
 
ഉദ്ഘാടനം
പ്രൊഫ. ഹരികൃഷ്‌ണൻ പി.
സിൻഡിക്കേറ്റ് മെമ്പർ
മഹാത്മാഗാന്ധി സർവകലാശാല
 
ഡോ. കെ.എം സുധാകരൻ
പ്രിൻസിപ്പാൾ
 
ശ്രീമതി. രശ്‌മി കെപി
വൈസ് പ്രിൻസിപ്പാൾ
 
Key points:
നാലുവർഷ ബിരുദത്തിന്റെ ഘടന, സവിശേഷതകൾ
മേജർ, മൈനർ, ഡബിൾ മേജർ എങ്ങിനെ മനസ്സിലാക്കാം
Academic Bank of Credit (ABC) എന്താണ്?
 
Class lead by:
ശ്രീലക്ഷ്മി എ ആർ
അസിസ്റ്റന്റ് പ്രൊഫസർ
ശ്രീ ശങ്കര വിദ്യാപീഠം കോളേജ്
(MASTER TRAINER, MGU-UGP MEMBER, SYLLABUS SUB-COMMITTEE MGU-UGP)



View All News